കോട്ടയം: കോട്ടയം ജില്ല കേന്ദ്രീകരിച്ച് സ്വർണാഭരണ, ചിട്ടി സാന്പത്തിക സേവന മേഖലകളിൽ പ്രവർത്തിച്ചിരുന്ന കുന്നത്തുകളത്തിൽ ഗ്രൂപ്പ് പാപ്പർ ഹർജി സമർപ്പിച്ചതിനെത്തുടർന്ന് തുടർനടപടികൾക്കായി കോടതി ഒഫീഷൽ റിസീവറെ നിയമിച്ച് ഉത്തരവായി. വിനോദ് കുമാറാണ് റിസീവർ.
നടപടികൾ അവസാനിക്കും വരെ ജ്വല്ലറി ഉടമയ്ക്കും കുടുംബത്തിനും നിലവിൽ താമസിക്കുന്ന വീട്ടിൽ തുടരാനും അനുമതിയുണ്ട്.
കോടതി ഉത്തരവിനെത്തുടർന്ന് റിസീവർ ഭരണം ഏറ്റെടുത്തിനുശേഷം ഗ്രൂപ്പിന്റെ ആസ്തികൾ കൃത്യമായി കണക്കാക്കി ഇടപാടുകാരുടെ യോഗം വിളിച്ചുകൂട്ടും. അതിനുശേഷം സാന്പത്തിക ബാധ്യതകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും. കന്പനികളെയും വ്യക്തികളെയും പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കം തുടങ്ങിയാൽ 180 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നാണ് ചട്ടം.
കുന്നത്തുകളത്തിൽ ഗ്രൂപ്പിന്റെ പാപ്പർ ഹർജി: കോടതി റിസീവറെ നിയമിച്ചു
11:04 PM Jun 23, 2018 | Deepika.com