മുൻ ദക്ഷിണകൊറിയൻ പ്രധാനമന്ത്രി കിം ജോംഗ് പിൽ അന്തരിച്ചു

10:47 PM Jun 23, 2018 | Deepika.com
സീ​​​​യൂ​​​​ൾ: ര​​​​ണ്ടു വ​​​​ട്ടം ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യു​​​​ടെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യ കിം ​​​​ജോം​​​​ഗ് പി​​​​ൽ(92) അന്ത​​​​രി​​​​ച്ചു. ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​ൻ ചാ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ സ്ഥാ​​​​പ​​​​ക​​​​നാ​​​​ണ്.

സൈ​​​​ന്യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു കേ​​​​ണ​​​​ലാ​​​​യി വി​​​​ര​​​​മി​​​​ച്ച കിം, ​​​​മു​​​​ൻ ഏ​​​​കാ​​​​ധി​​​​പ​​​​തി പാ​​​​ർ​​​​ക് ചും​​​​ഗ് ഹീ​​​​യു​​​​ടെ വി​​​​ശ്വ​​​​സ്ത​​​​നാ​​​​യി​​​​രു​​​​ന്നു. 1961ലെ ​​​​അ​​​​ട്ടി​​​​മ​​​​റി​​​​യി​​​​ൽ പാ​​​​ർ​​​​ക്കി​​​​നെ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലേ​​​​റാ​​​​ൻ സ​​​​ഹാ​​​​യി​​​​ച്ചു. ഇ​​​​ക്കാ​​​​ല​​​​ത്താ​​​​ണ് കൊ​​​​റി​​​​യ​​​​ൻ സെ​​​​ൻ​​​​ട്ര​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഏ​​​​ജ​​​​ൻ​​​​സി എ​​​​ന്ന ചാ​​​​ര​​​​സം​​​​ഘ​​​​ട​​​​ന സ്ഥാ​​​​പി​​​​ച്ച​​​​ത്. 1971 മു​​​​ത​​​​ൽ 1975 വ​​​​രെ പാ​​​​ർ​​​​ക്കി​​​​ന്‍റെ കീ​​​​ഴി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി. രാ​​​​ഷ്‌​​​​ട്രീ​​​​യ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളെ അ​​​​മ​​​​ർ​​​​ച്ച​​ചെ​​​​യ്യാ​​​​ൻ ചാ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു.

പാ​​​​ർ​​​​ക്ക് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​ ശേ​​​​ഷം കു​​​​റ​​​​ച്ചു​​​​നാ​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. മ​​​​ട​​​​ങ്ങി​​​​വ​​​​ന്നു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ കിം, ​​​​ശ​​​​ത്രു​​​​വാ​​​​യി​​​​രു​​​​ന്ന കിം ​​​​ദാ​​​​വേ ജും​​​​ഗി​​​​നെ 1997ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​കാ​​​​ൻ സ​​​​ഹാ​​​​യി​​​​ച്ചു. 1998-2000 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ര​​​​ണ്ടാ​​​​മ​​​​തും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി. 2004ൽ ​​​​രാ​​​​ഷ്‌​​​​ട്രീ​​​​യം വി​​​​ട്ടു.