ഹൂസ്റ്റൺ: അനധികൃത കുടിയേറ്റക്കാരിൽനിന്നു വേർപെടുത്തി പ്രത്യേക കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്ന കുട്ടികളെ സന്ദർശിക്കാനുള്ള യാത്രയിൽ യുഎസ് പ്രഥമവനിത മെലാനിയ ട്രംപ് ധരിച്ച ജാക്കറ്റ് വിവാദത്തിനു തിരികൊളുത്തി.
ജാക്കറ്റിനു പുറത്ത് ‘ഞാൻ ഒട്ടും കാര്യമാക്കുന്നില്ല, നിങ്ങളോ?’ എന്ന് ഇംഗ്ലീഷിൽ എഴുതിയിരുന്നതാണു കാരണം. കുട്ടികളോടുള്ള കരണയില്ലായ്മയാണു മെലാനിയ വെളിപ്പെടുത്തിയതെന്നു വിമർശകർ പറഞ്ഞു. എന്നാൽ വ്യാജവാർത്തകളെ ഉദ്ദേശിച്ചാണ് എഴുത്തെന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞു.
വിവാദമായി മെലാനിയയുടെ ജാക്കറ്റ്
12:58 AM Jun 23, 2018 | Deepika.com