യുഎസ് തടവറയിൽ 42 ഇന്ത്യക്കാർകൂടി

12:58 AM Jun 23, 2018 | Deepika.com
ഡാ​​​​ള​​​​സ്: യു​​​​എ​​​​സി​​​​ലേ​​​​ക്ക് അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി കു​​​​ടി​​​​യേ​​​​റാ​​​​ൻ ശ്ര​​​​മി​​​​ച്ച 42 ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​​കൂ​​​​ടി ത​​​​ട​​​​വി​​​​ലു​​​​ണ്ടെ​​​​ന്ന വി​​​​വ​​​​രം പു​​​​റ​​​​ത്തു​​​​വ​​​​ന്നു. ന്യൂ​​​മെ​​​​ക്സി​​​​ക്കോ സം​​​​സ്ഥാ​​​​ന​​​​ത്തെ ഒ​​​​റ്റേ​​​​റോ കൗ​​​​ണ്ടി ജ​​​​യി​​​​ലി​​​​ലാ​​​​ണ് ഇ​​​​വ​​​​രു​​​​ള്ള​​​​ത്. ഓ​​​​റേ​​​​ഗോ​​​​ൺ സം​​​​സ്ഥാ​​​​ന​​​​ത്തെ ഫെ​​​​ഡ​​​​റ​​​​ൽ ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന 52 ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ വി​​​​വ​​​​രം നേ​​​​ര​​​​ത്തേ പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​രു​​​​ന്നു.

ഓ​​​​റേ​​​​ഗോ​​​​ണി​​​​ലെ ത​​​​ട​​​​വു​​​​കാ​​​​രെ കോ​​​​ൺ​​​​സു​​​​ലാ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചെ​​​​ന്നും ന്യൂ​​​​മെ​​​​ക്സി​​​​ക്കോ​​​​യി​​​​ലു​​​​ള്ള​​​​വ​​​​രെ വൈ​​​​കാ​​​​തെ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​മെ​​​​ന്നും ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി അ​​​​റി​​​​യി​​​​ച്ചു. എ​​​​ന്നാ​​​​ണ് ഇ​​​​വ​​​​ർ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​തെ​​​​ന്നു വ്യ​​​​ക്ത​​​​മ​​​​ല്ല. ജ​​​​യി​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ അ​​​​നു​​​​മ​​​​തി ഉ​​​​ണ്ടാ​​​​യി​​​​ട്ടും ഇ​​​​വ​​​​ർ മറ്റാരെ​​​​യും ബ​​​​ന്ധ​​​​പ്പെ​​​​ടാ​​​​ൻ ശ്ര​​​​മി​​​​ച്ചി​​​​ട്ടി​​​​ല്ല.

പ​​​​ഞ്ചാ​​​​ബി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സി​​​​ക്ക് വം​​​​ശ​​​​ജ​​​​രും ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ക്രൈസ്തവരുമാ​​​​ണ് ത​​​​ട​​​​വു​​​​കാ​​​​രി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വു​​​​മെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ൽ മ​​​​ത​​​​പീ​​​​ഡ​​​​നം നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​നാ​​​​ൽ യു​​​​എ​​​​സി​​​​ൽ രാ​​​​ഷ്‌​​​​ട്രീ​​​​യാ​​​​ഭ​​​​യം ന​​​​ല്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഇ​​​​വ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. രാ​​​​ഷ്‌​​​​ട്രീ​​​​യാ​​​​ഭ​​​​യം തേ​​​​ടു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ന​​​​യ​​​​ത​​​​ന്ത്ര​​​​ത​​​​ല​​​​ത്തി​​​​ൽ സ​​​​ഹാ​​​​യം ന​​​​ല്കാ​​​​ൻ ഇ​​​​ന്ത്യ​​​​ക്കു പ​​​​രി​​​​മി​​​​തി​​​​ക​​​​ളു​​​​ണ്ട്.
രാ​​​​ഷ്‌​​​​ട്രീ​​​​യാ​​​​ഭ​​​​യ​​​​കാ​​​​ര്യ​​​​ത്തി​​​​ൽ പൂ​​​​ർ​​​​ണ​​​​മാ​​​​യും തീ​​​​ർ​​​​പ്പു​​ ക​​​​ല്പി​​ക്കു​​​​ന്ന​​​​ത് യു​​​​എ​​​​സ് കു​​​​ടി​​​​യേ​​​​റ്റ വ​​​​കു​​​​പ്പാ​​​​ണ്.

ഓ​​​​റേ​​​​ഗോ​​​​ണി​​​​ലെ ഇ​​​​ന്ത്യ​​​​ൻ ത​​​​ട​​​​വു​​​​കാ​​​​രു​​​​ടെ കു​​​​ട്ടി​​​​ക​​​​ളെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളി​​​​ൽ​​​​നി​​​​ന്നും വേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ തെ​​​​റ്റാ​​​​ണെ​​​​ന്നും പു​​​​തി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.