ബെയ്ജിംഗ്: പടിഞ്ഞാറൻ ടിബറ്റിലെ ഷിഗാസെ നഗരത്തെ കാഠ്ണ്ഡുവുമായി ബന്ധിപ്പിക്കുന്ന റെയിൽ ലൈൻ പദ്ധതിക്ക് ചൈനയും നേപ്പാളും തമ്മിൽ ധാരണയായി. റെയിൽപ്പാത ചൈന നിർമിച്ചു നല്കും.
ചൈനയുമായി ഗതാഗതം, സാങ്കേതികവിദ്യ, പശ്ചാത്തലവികസനം, രാഷ്ട്രീയസഹകരണം തുടങ്ങിയവുമായി ബന്ധപ്പെട്ട പത്തു കരാറുകൾക്കും നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലിയുടെ ബെയ്ജിംഗ് സന്ദർശനത്തിൽ കരാർ ഒപ്പുവയ്ക്കപ്പെട്ടു. ക്രോസ് ഹിമാലയൻ കണക്ടിവിറ്റി സ്ഥാപിക്കാൻ നേപ്പാളുമായി ആലോചന നടന്നുവരികയാണെന്ന് ചൈനീസ് പ്രധാനമന്ത്രി ലി കെചിയാംഗ് പറഞ്ഞു.
നേപ്പാൾ-ടിബറ്റ് റെയിൽപ്പാത ചൈന നിർമിക്കും
12:58 AM Jun 23, 2018 | Deepika.com