ബോംബ് ഭീഷണി: റെയിൽവേ സ്റ്റേഷൻ അടച്ചു
12:58 AM Jun 23, 2018 | Deepika.com
ലണ്ടൻ: വ്യാജ ബോംബുഭീഷണിയെത്തുടർന്ന് ലണ്ടനിലെ ചാരിംഗ് ക്രോസ് ഭൂഗർഭ റെയിൽവേ സ്റ്റേഷൻ താത്കാലികമായി അടച്ചിട്ടു. ഇന്നലെ രാവിലെ 6.35ന് ഒരാൾ ട്രാക്കിലിറങ്ങി തന്റെ പക്കൽ ബോംബുണ്ടെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. പോലീസ് ഇയാളെ പിടികൂടിയെങ്കിലും ഒ ന്നും കണ്ടെത്തിയില്ല. എട്ടിനു സ്റ്റേഷൻ വീണ്ടും തുറന്നു.