കൊച്ചി: പത്തു ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് യഥാർഥ എസ്യുവി എന്ന പ്രഖ്യാപനവുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ടിയുവി 300 പ്ലസ് നിരത്തിലെത്തി. വിശാലമായ ഉൾഭാഗവും സുഖകരമായ ഡ്രൈവിംഗും വാഗ്ദാനം ചെയ്യുന്ന 9 സീറ്റർ ടിയുവി 300 പ്ലസിന് 9.66 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്സ് ഷോറൂം വില.
കൂടുതൽ സ്ഥലവും കരുത്തും എന്ന ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് ടിയുവി 300 പ്ലസ് വിപണിയിലിറക്കുന്നതെന്ന് കന്പനി ഓട്ടോമോട്ടീവ് വിഭാഗം സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ചീഫ് വീജേ റാം നക്ര പറഞ്ഞു.
മഹീന്ദ്ര ടിയുവി 300 പ്ലസ് വിപണിയിൽ
12:58 AM Jun 23, 2018 | Deepika.com