മുംബൈ: രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തിൽ വലിയ ഇടിവ്. ജൂൺ 15നവസാനിച്ച ആഴ്ചയിൽ 303.98 കോടി ഡോളറാണു കുറഞ്ഞത്. അഞ്ചു വർഷത്തിനിടെ ഒരാഴ്ചയിലുണ്ടാകുന്ന ഏറ്റവും വലിയ കുറവാണിത്.
രണ്ടു മാസം തുടർച്ചയായി പ്രതിവാര ഇടിവു കാണിച്ച വിദേശനാണ്യ ശേഖരം ജൂൺ എട്ടിനവസാനിച്ച ആഴ്ചയിൽ അല്പം ഉയരുകയുണ്ടായി. പിറ്റേ ആഴ്ച ഇത്രയും താഴ്ച വന്നത് രൂപയെ താങ്ങി നിർത്താനുള്ള ഇടപെടൽ മൂലമാണെന്നു കരുതുന്നു. ഇപ്പോൾ 41,007 കോടി ഡോളറാണു വിദേശനാണ്യ ശേഖരത്തിലുള്ളത്. ഏപ്രിൽ 13ന് 42,603 കോടി ഡോളർ എന്ന റിക്കാർഡ് നിലയിലെത്തിയതാണു ശേഖരം.
വിദേശനാണ്യശേഖരത്തിൽ വൻ ഇടിവ്
12:58 AM Jun 23, 2018 | Deepika.com