ന്യൂഡൽഹി: ഇന്ത്യൻ കറൻസികൾ കൈവശം വയ്ക്കരുത്. അവ കിട്ടിയാൽ ഏറ്റവും വേഗം ബാങ്കിൽ അടയ്ക്കുക. എപ്പോഴാണു കറൻസി റദ്ദാക്കുക എന്നു പറയാനാവില്ല.
ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാനിലെ കേന്ദ്രബാങ്ക് ആയ റോയൽ മോണിറ്ററി അഥോറിറ്റി (ആർഎംഎ) ജനങ്ങൾക്കു നൽകുന്ന ഉപദേശമാണത്. ഇന്ത്യൻ കറൻസി കൈവശം വച്ചതുമൂലം വരുന്ന നഷ്ടത്തിന് ആർഎംഎ ഉത്തരവാദിയായിരിക്കില്ലെന്നും അറിയിപ്പിൽ പറയുന്നു.
ഇന്ത്യയുടെ പുതിയ 500 രൂപ നോട്ടുകളുടെ വ്യാജൻ ഉണ്ടെന്നും 500 രൂപ കൈപ്പറ്റുന്പോൾ ശ്രദ്ധിക്കണമെന്നും ആർഎംഎ പറഞ്ഞു. 25,000 രൂപയിൽ കൂടിയ 500 രൂപ നോട്ടുകൾ ഭൂട്ടാനിലേക്കു കൊണ്ടുവരികയോ ഭൂട്ടാനിൽനിന്നു കൊണ്ടുപോവുകയോ ചെയ്യുന്നതു വിലക്കുകയും ചെയ്തു.
കറൻസി റദ്ദാക്കൽ സൂചനയൊന്നും ഇല്ലെന്നും ഭൂട്ടാന്റെ നിർദേശം ഒരു കരുതൽ നടപടി മാത്രമാണെന്നും ഭൂട്ടാനിലെ ഇന്ത്യൻ എംബസി അധികൃതർ പറഞ്ഞു.
ഭൂട്ടാനിൽ ഇന്ത്യൻ കറൻസി ഉപയോഗിക്കാൻ അനുവാദമുണ്ട്.
ഇന്ത്യൻ കറൻസി സൂക്ഷിക്കരുതെന്നു ഭൂട്ടാൻ
01:16 AM Jun 22, 2018 | Deepika.com