ഇന്റൽ മേധാവി പുറത്തായി
01:16 AM Jun 22, 2018 | Deepika.com
സാൻഫ്രാൻസിസ്കോ: കീഴ്ജീവനക്കാരിലൊരാളുമായുള്ള അവിഹിതബന്ധത്തിന്റെ പേരിൽ ഇന്റൽ കോർപറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ബ്രയൻ കർസാനിക്കിനെ പുറത്താക്കി. ചീഫ് ഫിനാൻഷൽ ഓഫീസർ (സിഎഫ്ഒ) റോബർട്ട് സ്വാൻ ഇടക്കാല സിഇഒ ആയി. ഉഭയസമ്മതപ്രകാരമുള്ളതായിരുന്നു ബന്ധം.