18,000 കേന്ദ്രങ്ങളിൽക്കൂടി ആധാർ എന്‍‌റോൾമെന്‍റ് സൗകര്യം

12:55 AM Jun 21, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ, പോ​സ്റ്റ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 18,000 ആ​ധാ​ർ എ​ന്‍‌​റോ​ൾ​മെ​ന്‍റ് കേ​ന്ദ്ര​ങ്ങ​ൾ​കൂ​ടി ആ​രം​ഭി​ക്കും. ജ​ന​ങ്ങ​ൾ​ക്ക് ബ​യോ​മെ​ട്രി​ക് ഐ​ഡി പു​തു​ക്കാ​നും പു​തി​യ​വ എ​ടു​ക്കാ​നും ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​കൂ​ടി സാ​ധി​ക്കു​മെ​ന്ന് യു​ഐ​ഡി​എ​ഐ സി​ഇ​ഒ അ​ജ​യ് ഭൂ​ഷ​ൻ പാ​ണ്ഡെ പ​റ​ഞ്ഞു. പ​ത്തു ബ്രാ​ഞ്ചു​ക​ളി​ൽ ഒ​ന്നി​ലെ​ങ്കി​ലും ആ​ധാ​ർ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് രാ​ജ്യ​ത്തെ പൊ​തു-​സ്വ​കാ​ര്യ​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (യു​ഐ​ഡി​എ​ഐ) നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഏ​ക​ദേ​ശം 26,000 ബ്രാ​ഞ്ചു​ക​ളി​ൽ ആ​ധാ​ർ സൗ​ക​ര്യ​മൊ​രു​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 18,000ൽ​പ്പ​രം ബ്രാ​ഞ്ചു​ക​ളി​ൽ ജൂ​ലൈ മു​ത​ൽ പു​തി​യ സൗ​ക​ര്യം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്നും പാ​ണ്ഡെ പ​റ​ഞ്ഞു. ബാ​ങ്ക് ആ​ധാ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​നാ​വ​ശ്യ​മാ​യ ആ​ധാ​ർ വേ​രി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ സു​ര​ക്ഷി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യും.
പൊ​തു-​സ്വ​കാ​ര്യ​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ 10,000 ശാഖക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ധാ​ർ സൗക​ര്യം ല​ഭി​ക്കു​ക. പദ്ധതി​യി​ൽ 13,800 ബാ​ങ്ക് ശാഖ​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 13,000 പൊ​സ്റ്റ് ഓ​ഫീ​സ് ശാ​ഖ​ക​ളി​ൽ 8,000 ശാ​ഖ​ക​ളി​ൽ ജൂ​ലൈ ഒ​ന്നു മു​ത​ൽ ആ​ധാ​ർ എ​ന്‍‌​റോ​ൾ​മെ​ന്‍റ് സൗ​ക​ര്യം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും.