ന്യൂഡൽഹി: കൊട്ടിഘോഷിച്ച് ആവിഷ്കരിച്ച ഡിജിറ്റൽ ഇന്ത്യ പദ്ധതി പാളിയെന്ന് റിപ്പോർട്ട്. പ്യൂ റിസർച്ച് സെന്ററിന്റെ സർവേ റിപ്പോർട്ടിൽ 2017ൽ രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗിക്കുന്ന മുതിർന്നവർ കേവലം 25 ശതമാനം മാത്രമാണ്.
ദക്ഷിണകൊറിയയാണ് ലോകത്ത് ഇന്റർനെറ്റ് ഉപയോഗിക്കുന്ന മുതിർന്നവരിൽ ഒന്നാം സ്ഥാനത്ത്. 96 ശതമാനമാണ് ഇവിടുത്തെ ഇന്റർനെറ്റ് ഉപയോഗം. 37 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ ആഫ്രിക്കയും ഇന്ത്യയും ഏറെ പിന്നിലാണ്.
സ്മാർട്ട്ഫോൺ സ്വന്തമായുള്ള മുതിർന്ന ഇന്ത്യക്കാരുടെ എണ്ണം 2013ലെ 12 ശതമാനത്തിൽനിന്ന് 2017 ആയപ്പോൾ 22 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇക്കാലയളവിൽ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ എണ്ണം എട്ട് ശതമാനത്തിൽനിന്ന് 20 ശതമാനമായും ഉയർന്നു.
ഡിജിറ്റൽ ഇന്ത്യ എങ്ങുമെത്തിയില്ല
12:55 AM Jun 21, 2018 | Deepika.com