ന്യൂജേഴ്സിയിൽ വെടിവയ്പ്: 20 പേർക്കു പരിക്കേറ്റു
01:06 AM Jun 18, 2018 | Deepika.com
ട്രെന്റൺ: ന്യൂജേഴ്സിയിൽ കലാമേള നടന്ന ഹാളിൽ രണ്ട് അക്രമികൾ നടത്തിയ വെടിവയ്പിൽ 20 പേർക്കു പരിക്കേറ്റു. അക്രമിയെന്നു സംശയിക്കുന്നവരിൽ ഒരാൾ കൊല്ലപ്പെട്ടു. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാത്രി വെടിവയ്പു നടക്കുന്പോൾ ഹാളിൽ ആയിരത്തിലധികം പേരുണ്ടായിരുന്നുവെന്നു മെർസർ കൗണ്ടി പ്രോസിക്യൂട്ടർ ആൻജലോ ഒനോഫ്രി പത്രസമ്മേളനത്തിൽ പറഞ്ഞു.