കാർബോംബ് ആക്രമണം; അഫ്ഗാനിസ്ഥാനിൽ 26 മരണം

11:35 PM Jun 16, 2018 | Deepika.com
കാ​​ബൂ​​ൾ: താ​​ലി​​ബാ​​ൻ​​കാ​​രും സി​​വി​​ലി​​യ​​ന്മാ​​രും സു​​ര​​ക്ഷാ പോ​​ലീ​​സും പ​​ങ്കെ​​ടു​​ത്ത ച​​ട​​ങ്ങി​​ലു​​ണ്ടാ​​യ കാ​​ർ​​ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ 26 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു. കി​​ഴ​​ക്ക​​ൻ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ നം​​ഗ​​ർ​​ഹാ​​ർ ന​​ഗ​​ര​​ത്തി​​ൽ ന​​ട​​ന്ന ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ആ​​രും ഏ​​റ്റെ​​ടു​​ത്തി​​ട്ടി​​ല്ല. ത​​ങ്ങ​​ൾ​​ക്ക് പ​​ങ്കി​​ല്ലെ​​ന്നു താ​​ലി​​ബാ​​ൻ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

ഈ​​ദ് പെ​​രു​​ന്നാ​​ൾ പ്ര​​മാ​​ണി​​ച്ച് അ​​ഫ്ഗാ​​ൻ സ​​ർ​​ക്കാ​​രും താ​​ലി​​ബാ​​നും പ്ര​​ഖ്യാ​​പി​​ച്ച വെ​​ടി​​നി​​ർ​​ത്ത​​ൽ നി​​ല​​വി​​ലു​​ള്ള​​പ്പോ​​ഴാ​​ണ് കാ​​ർ​​ബോം​​ബ് ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യ​​ത്.

വെ​​ടി​​നി​​ർ​​ത്ത​​ൽ പ്ര​​ഖ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് താ​​ലി​​ബാ​​ൻ പോ​​രാ​​ളി​​ക​​ൾ പ​​ലേ​​ട​​ത്തും അ​​ഫ്ഗാ​​ൻ സൈ​​നി​​ക​​രു​​മാ​​യി സൗ​​ഹൃ​​ദം പ​​ങ്കി​​ടു​​ന്ന​​തു ക​​ണ്ടു.

കാ​​ബൂ​​ളി​​ൽ ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി വ​​യ്സ് അ​​ഹ​​മ്മ​​ദ് ബ​​ർ​​മാ​​ർ​​ക്ക് താ​​ലി​​ബാ​​ൻ പോ​​രാ​​ളി​​ക​​ളു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യെ​​ന്ന് ടോ​​ളോ ന്യൂ​​സ് റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.​​ ഏ​​താ​​നും ദി​​വ​​സം മു​​ന്പു​​വ​​രെ ചി​​ന്തി​​ക്കാ​​നാ​​വാ​​ത്ത കാ​​ര്യ​​മാ​​യി​​രു​​ന്നി​​ത്. വെ​​ടി​​നി​​ർ​​ത്ത​​ൽ നീ​​ട്ടു​​മെ​​ന്ന് അ​​ഫ്ഗാ​​ൻ പ്ര​​സി​​ഡ​​ന്‍റ് അ​​ഷ്റ​​ഫ് ഗ​​നി പ്ര​​സ്താ​​വി​​ക്കു​​ക​​യും ചെ​​യ്തു.

ഇ​​തി​​നി​​ട​​യി​​ലാ​​ണ് കി​​ഴ​​ക്ക​​ൻ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ ന​​ടു​​ക്കി കാ​​ർ​​ബോം​​ബ് സ്ഫോ​​ട​​നം ഉ​​ണ്ടാ​​യ​​ത്. പ​​രി​​ക്കേ​​റ്റ​​വ​​രി​​ൽ താ​​ലി​​ബാ​​ൻ​​കാ​​രു​​മു​​ണ്ട്.