ട്രംപിനെ നേരിട്ടു വിളിക്കാനുള്ള നന്പർ കിമ്മിന്
11:35 PM Jun 16, 2018 | Deepika.com
വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന് ഇനി എപ്പോൾ വേണമെങ്കിലും നേരിട്ട് പ്രസിഡന്റ് ട്രംപിനെ വിളിക്കാം. നേരിട്ടു ബന്ധപ്പെടാനുള്ള ഫോൺ നന്പർ കിമ്മിനു കൈമാറിയിട്ടുണ്ടെന്നു വെള്ളിയാഴ്ച ഫോക്സ് ന്യൂസിനോട് ട്രംപ് തന്നെയാണു പറഞ്ഞത്. ഇന്ന് ഉത്തരകൊറിയയിലേക്ക് താൻ വിളിക്കുന്നുണ്ടെന്നും ട്രംപ് അറിയിച്ചു. സിംഗപ്പൂർ ഉച്ചകോടിയിൽ ആണവനിരായുധീകരണത്തിനു സമ്മതിച്ച കിമ്മിനെ വിശ്വസിക്കാൻ കൊള്ളാമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.