മുംബൈ: റിലയൻസ് ഇൻഡസ്ട്രിസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി ഇ കൊമേഴ്സ് രംഗത്തും തന്റെ വ്യവസായ ശൃംഖല വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ. ചൈനീസ് ഇ കൊമേഴ്സ് വന്പനായ ആലിബാബയുടെ ചുവടുപിടിച്ച് ഒരേ സമയം ഓൺലൈനായും ഓഫ്ലൈനായും കച്ചവടം നടത്താനാണ് റിലയൻസിന്റെ പദ്ധതി.
ഇതുമായി ബന്ധപ്പെട്ട് ഐടിസി, വിപ്രോ, ഡാബർ, അമൂൽ തുടങ്ങിയ കന്പനികളുമായി റിലയൻസ് ധാരണയിലെത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഇ കൊമേഴ്സ് ലക്ഷ്യമിട്ട് റിലയൻസും
11:03 PM Jun 16, 2018 | Deepika.com