വരുന്നൂ, മികവേറിയ ഡെസ്ക്ടോപ് വാട്സാപ്
11:03 PM Jun 16, 2018 | Deepika.com
ന്യൂഡൽഹി: കൂടുതൽ മികവേറിയ വിൻഡോസ് ഡെസ്ക്ടോപ് വേർഷൻ അവതരിപ്പിക്കാനൊരുങ്ങി ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സാപ്. നിലവിൽ വാട്സാപ്പിന്റെ ഡെസ്ക്ടോപ് വേർഷൻ ലഭ്യമാണെങ്കിലും വാട്സാപ്പിന്റെ ആൻഡ്രോയിഡ് വേർഷനിലുള്ള എല്ലാ ഫീച്ചറുകളും ഇതിൽ ലഭ്യമല്ല. വീഡിയോ കോളിംഗ് ഉൾപ്പെടെയുള്ള എല്ലാ ആൻഡ്രോയിഡ് ഫീച്ചറുകളുമുള്ള വാട്സാപ് ഡെസ്ക്ടോപ് വേർഷൻ അവതരിപ്പിക്കാനാണ് വാട്സാപ്പിന്റെ പദ്ധതി.