ചെന്നൈ: ബൈക്ക് നിർമാണത്തിലെ വിവിധ ഘട്ടങ്ങൾക്കു സാക്ഷ്യം വഹിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്ന പദ്ധതി ആരംഭിക്കൊനൊരുങ്ങി റോയൽ എൻഫീൽഡ്. പദ്ധതിയുടെ പ്രായോഗിക വശങ്ങൾ പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കന്പനി പ്രത്യേക സമിതിയെ നിയോഗിച്ചു. സമിതി നൽകുന്ന റിപ്പോർട്ട് പഠിച്ച ശേഷമാകും അന്തിമ തീരുമാനം.
വാഹനനിർമാണ കന്പനികൾ ഓട്ടോമൊബൈൽ രംഗത്തെ വിദഗ്ധർക്കും മാധ്യമപ്രവർത്തകർക്കും വാഹനനിർമാണ പ്ലാന്റ് കാണാനുള്ള അവസരമൊരുക്കുന്ന പതിവുണ്ടെങ്കിലും പൊതുജനങ്ങൾക്ക് ഇതിനവസരം നൽകുന്നത് ഇന്ത്യയിൽ ആദ്യമാണ്. എന്നാൽ, വിദേശരാജ്യങ്ങളിൽ പൊതുജനങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്നവർക്കു വാഹനനിർമാണ പ്ലാന്റ് സന്ദർശിക്കാൻ അവസരം നൽകുന്നതു പതിവാണ്. ബൈക്കു നിർമാണത്തിലെ വിവിധ ഘട്ടങ്ങൾ സുതാര്യമാക്കുക വഴി പൊതുജനങ്ങൾക്കിടയിൽ കൂടുതൽ വിശ്വാസ്യത നേടാമെന്നാണ് എൻഫീൽഡിന്റെ കണക്കുകൂട്ടൽ.
ബൈക്ക് നിർമാണം പ്രദർശിപ്പിക്കാൻ റോയൽ എൻഫീൽഡ്
11:03 PM Jun 16, 2018 | Deepika.com