കൊച്ചി: ബാങ്കിന്റെ ഇടപാടുകാർ നൽകുന്ന നാണയങ്ങളും ചെറിയ നോട്ടുകളും എണ്ണിത്തിട്ടപ്പെടുത്താൻ ആളില്ലെന്ന കാരണത്താൽ സ്വീകരിക്കില്ലെന്നു പറയാൻ ബാങ്കുകൾക്ക് അവകാശമില്ലെന്നു ഹൈക്കോടതി.
ചെറിയ മൂല്യമുള്ള നോട്ടുകളും നാണയങ്ങളും സ്വീകരിക്കാൻ ബാങ്കുകൾക്കു ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കണ്ണൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ പെട്രോൾ പന്പുടമയായ എം.സതീഷ് കുമാർ നൽകിയ ഹർജിയിലാണു സിംഗിൾ ബെഞ്ചിന്റെ വിധി.
ചെറിയ നോട്ടുകളും നാണയങ്ങളും വേണ്ടെന്നു ബാങ്കുകൾ പറയരുതെന്നു ഹൈക്കോടതി
12:24 AM Jun 15, 2018 | Deepika.com