സിയൂൾ: സിംഗപ്പൂർ ഉച്ചകോടി കഴിഞ്ഞു രണ്ടുദിവസത്തിനകം ഇരുകൊറിയകളുടെയും സൈനിക ജനറൽമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ പാൻമുൻജോം സമാധാന ഗ്രാമത്തിൽ കൂടിക്കാഴ്ച നടത്തി.
ഇതിനുമുന്പ് 2007ലാണ് ഇരുകൊറിയകളും സൈനികതല ചർച്ച നടത്തിയത്. സംഘർഷ ലഘൂകരണത്തെക്കുറിച്ചായിരുന്നു ചർച്ച. ഇരു സൈന്യങ്ങളും തമ്മിൽ ഹോട്ട് ലൈൻ ബന്ധം ഏർപ്പെടുത്തുന്നതു സംബന്ധിച്ചും ചർച്ച ചെയ്തു. ദക്ഷിണകൊറിയയും അമേരിക്കയും ചേർന്നുള്ള സൈനികാഭ്യാസം അവസാനിപ്പിച്ചതായി സിംഗപ്പൂർ ഉച്ചകോടിക്കുശേഷം പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സൈനികതല ചർച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
കൊറിയകളുടെ ജനറൽമാർ ചർച്ച നടത്തി
11:56 PM Jun 14, 2018 | Deepika.com