യമൻ പോരാട്ടം; 39 മരണം
11:56 PM Jun 14, 2018 | Deepika.com
ദുരൈഹിമി(യമൻ): യമനിലെ ഹൊദെയ്ദ തുറമുഖ നഗരം വിമത ഹൗതി ഷിയകളിൽനിന്നു മോചിപ്പിക്കുന്നതിന് സൗദി സഖ്യത്തിന്റെ പിന്തുണയോടെ ഹാദി സർക്കാർ ആരംഭിച്ച പോരാട്ടം രണ്ടാംദിവസവും തുടർന്നു. മുപ്പതു വിമത സൈനികരും ഒന്പതു സർക്കാർ സൈനികരും കൊല്ലപ്പെട്ടെന്ന് എഎഫ്പി റിപ്പോർട്ടു ചെയ്തു. സൗദി സഖ്യം വ്യോമാക്രമണവും നടത്തുന്നുണ്ട്.