വാഷിംഗ്ടൺ ഡിസി: ആണവഭീഷണി ഒഴിഞ്ഞെന്നും അമേരിക്കക്കാർക്കും ലോകത്തിലെ മറ്റു ജനങ്ങൾക്കും ഇനി സുഖമായി ഉറങ്ങാമെന്നും പ്രസിഡന്റ് ട്രംപ്. സിംഗപ്പൂർ ഉച്ചകോടിക്കുശേഷം വാഷിംഗ്ടണിൽ മടങ്ങിയെത്തിയയുടൻ പുറപ്പെടുവിച്ച ട്വീറ്റുകളിലാണ് ട്രംപ് ഉച്ചകോടിയുടെ വിജയം ആഘോഷിച്ചത്.
“വന്നിറങ്ങിയതേയുള്ളൂ. ദീർഘയാത്രയായിരുന്നു. ഞാൻ അധികാരമേറ്റ ദിവസത്തെക്കാളും സുരക്ഷിതത്വം എല്ലാവർക്കുമുണ്ട്”- ട്രംപ് ട്വീറ്റു ചെയ്തു. ഉത്തരകൊറിയയാണു നമ്മുടെ ഏറ്റവും വലിയ പ്രശ്നമെന്നാണ് പ്രസിഡന്റ് ഒബാമ പറഞ്ഞിരുന്നത്. ഇനി അങ്ങനെയല്ല. ഇന്നു രാത്രി അമേരിക്കക്കാരും മറ്റെല്ലാവരും സുഖമായി ഉറങ്ങുക- മറ്റൊരു ട്വീറ്റിൽ ട്രംപ് പറഞ്ഞു.
ചൊവ്വാഴ്ച സിംഗപ്പൂരിലാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയത്. ആണ വനിരായുധീകരണത്തിന് കിം സമ്മതിച്ചു.
ആണവഭീഷണി ഒഴിഞ്ഞു, സുഖമായി ഉറങ്ങാം: ട്രംപ്
01:10 AM Jun 14, 2018 | Deepika.com