പാരീസ്: പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവത്തിനിടെ കൊല്ലപ്പെട്ട മേരി അന്റ്യോയിൻ രാജ്ഞിയുടെ മുത്തു പ തിപ്പിച്ച ആഭരണങ്ങൾ ലേലത്തിന്. വജ്രത്തിൽ മുത്തു ഘടിപ്പിച്ച പതക്കം അടക്കമുള്ള ആഭരണങ്ങളാണ് വില്പനയ്ക്കു വയ്ക്കുന്നതെന്ന് ലേലം നടത്തുന്ന സോത്തേബി കന്പനി പറഞ്ഞു.
രണ്ടു നൂറ്റാണ്ടായി ഈ ആഭരണങ്ങൾ പൊതുജനമധ്യത്തിലെത്തിയിട്ടില്ല. 20 ലക്ഷം ഡോളറാണ് പ്രതീക്ഷിക്കുന്ന വില. മേരി അ ന്റ്യോയിനെ വിപ്ലവകാരികൾ പിടികൂടി ഗില്ലറ്റിൻ ഉപയോഗിച്ചു തലവെട്ടി കൊല്ലുകയായിരുന്നു.
മേരി അന്റ്യോയിന്റെ മുത്തുകൾ ലേലത്തിന്
01:10 AM Jun 14, 2018 | Deepika.com