മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി കന്പനിയായ ടിസിഎസ് (ടാറ്റാ കൺസൾട്ടൻസി സർവീസ്) ഓഹരികളിൽ ഒരുഭാഗം തിരിച്ചു വാങ്ങും. വെള്ളിയാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് എത്ര ഓഹരികൾ, എന്തു വിലയ്ക്കു വാങ്ങും എന്നു തീരുമാനിക്കും. പതിനായിരം കോടി രൂപയുടെ തിരിച്ചുവാങ്ങലാകും നടത്തുക എന്നു പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം കന്പനി 16,000 കോടി രൂപ ഇതിനു മുടക്കിയിരുന്നു. 2850 രൂപ വച്ച് 5.6 കോടി ഓഹരികൾ അന്നു തിരിച്ചുവാങ്ങി.
തിരിച്ചുവാങ്ങൽ കന്പനിയുടെ ഉടമകളായ ടാറ്റാ സൺസിനു ഗണ്യമായ നേട്ടമാകും. ഈയിടെ ഭൂഷൺ സ്റ്റീലും മറ്റും വാങ്ങിയതിന്റെ കടബാധ്യത കുറയ്ക്കാൻ ടിസിഎസ് ഓഹരികൾ വിൽക്കുന്നതു സഹായിക്കും. കഴിഞ്ഞതവണ തിരിച്ചുവാങ്ങിയ ഓഹരിയിൽ 64 ശതമാനവും ടാറ്റാ സൺസിന്റേതായിരുന്നു.
ടിസിഎസ് ഓഹരികൾ തിരിച്ചുവാങ്ങും
11:38 PM Jun 13, 2018 | Deepika.com