മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ റേറ്റിംഗ് ആഗോള ഏജൻസി ഫിച്ച് താഴ്ത്തി. വയബിലിറ്റി റിസ്ക് എന്ന ഇനത്തിലാണു താഴ്ത്തൽ. എസ്ബിഐ ബിബി പ്ലസിലേക്കും ബാങ്ക് ഓഫ് ബറോഡയെ ബിബിയിലേക്കും താഴ്ത്തി. നിഷ്ക്രിയ ആസ്തി കൂടിയതും ലാഭം കുറഞ്ഞതും മൂലം ആന്തര കരുത്ത് കുറഞ്ഞു എന്നാണു ഫിച്ചിന്റെ വിലയിരുത്തൽ.
ഇവയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള ക്രെഡിറ്റ് റേറ്റിംഗിൽ മാറ്റമൊന്നും വരുത്തിയില്ല. അതു ട്രിപ്പിൾ ബിയിൽ തുടരുന്നു.
ബാങ്കുകളുടെ റേറ്റിംഗ് താഴ്ത്തി
11:38 PM Jun 13, 2018 | Deepika.com