മുംബൈ: ടാറ്റയുടെ കോംപാക്ട് സെഡാൻ മോഡൽ ടിഗോർ വിപണിയിലെത്തി ഒരു വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ ടിഗോർ ബസ് ലിമിറ്റഡ് എഡിഷൻ പതിപ്പ് ടാറ്റ മോട്ടോഴ്സ് പുറത്തിറക്കി.
ആഢംബര ഡിസൈൻ അവതരിപ്പിക്കുന്ന പുതിയ എഡിഷന്റെ പെട്രോൾ പതിപ്പിന് 5.68 ലക്ഷം രൂപയും ഡീസൽ പതിപ്പിന് 6.57 ലക്ഷം രൂപയുമാണ് (എക്സ്-ഷോറൂം ഡെൽഹി) വില. ആക്സസറി കിറ്റ് അടക്കമാണിത്. എക്സ് ടി ട്രിം അടിസ്ഥാനമാക്കിയുള്ള ടിഗോർ ബസിൽ മാന്വവൽ ട്രാൻസ്മിഷനും (എംടി) സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള എല്ലാ ഡീലർഷിപ്പുകളിലും വാഹനം ലഭ്യമാണ്.
രണ്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി (സിഎസ്സി) കോർണർ സ്റ്റബിലിറ്റി കണ്ട്രോൾ സഹിതം, റിവേഴ്സ് പാർക്ക് കാമറ തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങളും ടിഗോറിനുണ്ട്.
ആനിവേഴ്സറി എഡിഷൻ ടാറ്റാ ടിഗോർ വിപണിയിൽ
11:38 PM Jun 13, 2018 | Deepika.com