റം​സാ​ൻ ആ​ഘോ​ഷ​ങ്ങ​ളു​മാ​യി വ​ണ്ട​ർ​ലാ

11:38 PM Jun 13, 2018 | Deepika.com
കൊ​​​ച്ചി: പ്ര​​​മു​​​ഖ അ​​​മ്യൂ​​​സ്മെ​​​ന്‍റ് പാ​​​ർ​​​ക്കാ​​​യ കൊ​​​ച്ചി വ​​​ണ്ട​​​ർ​​​ലാ സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന റം​​​സാ​​​ൻ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ നാ​​​ളെ തു​​​ട​​​ങ്ങും. പാ​​​ർ​​​ക്കി​​​ലെ വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന 56 റൈ​​​ഡു​​​ക​​​ൾ​​​ക്കൊ​​​പ്പം റം​​​സാ​​​ൻ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ദി​​​വ​​​സേ​​​ന വൈ​​​കു​​​ന്നേ​​​രം ആ​​​റു മു​​​ത​​​ൽ ഏ​​​ഴ​​​ര വ​​​രെ നീ​​​ണ്ടു​​നി​​​ൽ​​​ക്കു​​​ന്ന ലൈ​​​വ് സ്റ്റേ​​​ജ് ഷോ​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണം. റം​​​സാ​​​ൻ വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ ഭ​​​ക്ഷ്യ​​​മേ​​​ള​​​യും പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​നാസൗ​​​ക​​​ര്യ​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

മൊ​​​ബൈ​​​ൽ ജോ​​​ക്കി​​​ക​​​ളു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കും ക​​​ട​​​ങ്ക​​​ഥ​​​ക​​​ൾ​​​ക്കും ശ​​​രി​​​യു​​​ത്ത​​​രം ന​​​ല്​​​കു​​​ന്ന​​​വ​​​ർ​​​ക്കു സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ക്കും. റി​​​വേ​​​ഴ്സ് ലൂ​​​പീം​​ഗ് റോ​​​ള​​​ർ കോ​​​സ്റ്റ​​​ർ റൈ​​​ഡാ​​​യ റീ​​​ക്കോ​​​യി​​​ലും റം​​​സാ​​​ന്‍റെ ആ​​​ക​​​ർ​​​ഷ​​​ണ​​​മാ​​​കും.

ഓ​​​ണ്‍​ലൈ​​​ൻ ടി​​​ക്ക​​​റ്റു​​​ക​​​ൾ 10 ദി​​​വ​​​സം മു​​​ൻ​​​കൂ​​​ട്ടി ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കു പ്ര​​​വേ​​​ശ​​​നനി​​​ര​​​ക്കി​​​ൽ 10 ശ​​​ത​​​മാ​​​നം കി​​​ഴി​​​വും ഐ​​​ഡി കാ​​​ർ​​​ഡു​​​മാ​​​യി വ​​​രു​​​ന്ന 22 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കി​​​ൽ 20 ശ​​​ത​​​മാ​​​നം വ​​​രെ ഇ​​​ള​​​വും ല​​​ഭി​​​ക്കും.

ഈ ​​​മാ​​​സം 18 വ​​​രെ​​​യാ​​​ണു റം​​​സാ​​​ൻ ആ​​​ഘോ​​​ഷം. www.won derla.com വ​​ഴി ബു​​​ക്കിം​​​ഗ് ന​​ട​​ത്താം. ഫോ​​ൺ: 7593853107, 0484 2684009.