ന്യൂഡൽഹി: ബിഎംഡബ്ല്യു മോട്ടോറാഡ് ജി310 ആർ, ജി310 ജിഎസ് മോട്ടോർബൈക്കുകളുടെ പ്രീബുക്കിംഗ് ആരംഭിച്ചു. ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും പ്രീബുക്കിംഗിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 50,000 രൂപ നല്കി ബുക്ക് ചെയ്യുന്നവർക്ക് മുൻഗണനാക്രമത്തിൽ വാഹനം വിതരണം ചെയ്യും.
ബിഎംഡബ്ല്യു ജി310 ആർ, ജി 310 ജിഎസ് എന്നിവ വിൽക്കുന്നതും സർവീസ് ചെയ്യുന്നതും ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പ്രീമിയം ഡീലർ നെറ്റ് വർക്കിലൂടെയായിരിക്കും. ഡൽഹി, മുംബൈ, പൂനെ, ചെന്നൈ, ബംഗളൂരു, അഹമ്മദാബാദ്, കൊച്ചി തുടങ്ങിയ പ്രമുഖ നഗരങ്ങളിലെല്ലാം ബിഎംഡബ്ല്യു മോട്ടോറാഡിന് പ്രീമിയം ഡീലർ നെറ്റ്വർക്കുകളുണ്ട്.
ബിഎംഡബ്ല്യു ബൈക്കുകളുടെ പ്രീബുക്കിംഗ് ആരംഭിച്ചു
11:59 PM Jun 12, 2018 | Deepika.com