കൊച്ചി: സ്മാർട്ഫോണ്‍ നിർമാതാക്കളായ വിവോ പുതിയ സ്മാർട്ഫോണ്‍ വൈ 83 വിപണിയിലിറക്കി. ബ്ലാക്ക്, ഗോൾഡ് നിറങ്ങളിൽ ലഭ്യമാകുന്ന ഫോണിന് 14,990 രൂപയാണ് വില. ഫ്ലിപ്കാർട്ട്, ആമസോണ്‍, ഷോപ്പ് വിവോ എന്നിവയിലൂടെ ലഭ്യമാകും.
13 എംപി എച്ചിഡി റിയർ കാമറ, ആർട്ടിഫിഷൽ ഇന്റലിജൻസോടുകൂടിയ 8 എംപി മുൻ കാമറ, മീഡിയാ ടെക് ഹീലിയോ പി22 ഒക്ടാകോർ പ്രൊസസർ, 4 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ് (256 ജിബി വരെ ഉയർത്താം), മൂന്നു വിരലുകൾകൊണ്ട് നിയന്ത്രിക്കാവുന്ന സ്പ്ലിറ്റ് സ്ക്രീൻ ഫീച്ചർ, എന്നിവയാണ് വൈ83ന്റെ പ്രധാന ഫീച്ചറുകൾ.
വിവോ വൈ 83 വിപണിയിൽ
11:59 PM Jun 12, 2018 | Deepika.com