കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പ് മുത്തൂറ്റ് ഹോസ്പി ക്യാഷ് എന്ന പേരിൽ മെഡിക്കൽ അലവൻസ് പോളിസി പുറത്തിറക്കി. ചികിത്സാ ചെലവിനു പുറമെ ആശുപത്രിയിലേക്കുള്ള യാത്രാച്ചെലവ്, രോഗിയുടെ സഹായി, രോഗം മൂലം നഷ്ടപ്പെടുന്ന ശന്പളം, മറ്റ് അപ്രതീക്ഷിത ചെലവുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ളവയ്ക്കു കവറേജ് ലഭിക്കുന്നതാണ് ഈ പോളിസിയെന്നു മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് അറിയിച്ചു.
രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ പോളിസിയാണിത്. പ്രായം, നിലവിലുള്ള രോഗം എന്നിവ കണക്കിലെടുക്കാതെ ആർക്കും ഈ പോളിസി എടുക്കാം. ചില രോഗങ്ങൾ ഒഴികെ, ചെലവുകൾ വ്യക്തമാക്കുന്ന ബില്ലുകളോ വൗച്ചറുകളോ ക്ലെയിമിനായി സമർപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽനിന്നുള്ള ഡിസ്ചാർജ് കാർഡിനൊപ്പം ക്ലെയിം ഫോം കൂടി സമർപ്പിച്ചാൽ മതി. മറ്റു പോളിസികളുള്ളവർക്ക് അധിക കവറേജിനായി ഈ പോളിസി എടുക്കാവുന്നതാണ്.
മെഡിക്കൽ അലവൻസ് പോളിസിയുമായി മുത്തൂറ്റ് ഗ്രൂപ്പ്
11:59 PM Jun 12, 2018 | Deepika.com