അമേരിക്കയുമായും ഉത്തരകൊറിയയുമായും ഒരേ പോലെ അടുപ്പം പുലര്‍ത്തുന്ന രാജ്യം. ഈ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തെ ജനസംഖ്യ 56 ലക്ഷം. സിംഗപ്പുരിന് ഉത്തരകൊറിയയുമായി വളരെയടുത്ത നയതന്ത്രബന്ധം.
ട്രംപ്-കിം കൂടിക്കാഴ്ച സിംഗപ്പുരിലേക്കു കൊണ്ടുവന്നു. വന്‍ പണച്ചെലവുള്ള ദൗത്യമാണെങ്കിലും ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇതോടെ സിംഗപ്പുര്‍ ശ്രദ്ധാകേന്ദ്രം.
അമേരിക്കയും സിംഗപ്പുരും
2003ല്‍ അമേരിക്കയും സിംഗപ്പുരും തമ്മില്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിട്ടിരുന്നു. 2012ല്‍ ഒബാമ ഭരണകൂടം തന്ത്രപ്രധാന പങ്കാളി എന്ന പദവിയിലേക്ക് സിംഗപ്പുരിനെ ഉയര്‍ത്തി.
2015ല്‍ ഇരു രാജ്യങ്ങളും കൂടുതല്‍ ശക്തമായ സുരക്ഷാ ഉടമ്പടിയില്‍ ഒപ്പുവച്ചു.
ഉത്തരകൊറിയയും സിംഗപ്പുരും
ഉത്തരകൊറിയയും സിംഗപ്പുരും തമ്മില്‍ 1975 മുതല്‍ ഊഷ്മള നയതന്ത്രബന്ധം നിലവിലുണ്ട്. സിംഗപ്പുരില്‍ ഉത്തരകൊറിയന്‍ എംബസിയുമുണ്ട്.
2016 വരെ ഉത്തര കൊറിയക്കാര്‍ക്ക് സിംഗപ്പുരില്‍ വീസാരഹിത പ്രവേശനം അനുവദിച്ചിരുന്നു.
ലോകശ്രദ്ധ നേടിയ നയതന്ത്ര കൂടിക്കാഴ്ചകള്‍ക്കു സിംഗപ്പുര്‍ നേരത്തെയും വേദിയായിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും തായ്വാൻ നേതാവ് മാ യിംഗ് ജ്യൂവും തമ്മില്‍ 2015ല്‍ കൂടിക്കണ്ടതു സിംഗപ്പുരിലായിരുന്നു.
സുരക്ഷയ്ക്കും സൗകര്യങ്ങള്‍ക്കും പേരുകേട്ട നഗരമാണ് സിംഗപ്പുര്‍.
സിംഗപ്പുര്‍ എന്നതിന്റെ അര്‍ഥം സിംഹനഗരം എന്നതാണ്. ഉച്ചകോടിയുടെ ഭാഗമായി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ട്രംപ്- കിം ഉച്ചകോടി എന്തുകൊണ്ട് സിംഗപ്പുരില്‍?
11:20 PM Jun 11, 2018 | Deepika.com