കൊച്ചി: പ്രീമിയം ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണ്‍ നിർമാതാക്കളായ വണ്‍ പ്ലസിന്റെ വണ്‍ പ്ലസ് 6 സിൽക്ക് വൈറ്റ് ലിമിറ്റഡ് എഡിഷൻ വിപണിയിലെത്തി. ആമസോണ്‍ ഡോട്ട് ഇന്നിലും വണ്‍പ്ലസ് ഡോട്ട് ഇന്നിലും ഈ ലിമിറ്റഡ് എഡിഷൻ സ്മാർട്ട്ഫോൺ ലഭിക്കും.
സ്നാപ്ഡ്രാഗൻ 845 പ്രോസസർ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയാണ് കരുത്ത്. സിറ്റി ബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വണ്‍ പ്ലസ് 6 സിൽക് വൈറ്റ് ലിമിറ്റഡ് എഡിഷൻ വാങ്ങുന്നവർക്ക് രണ്ടായിരം രൂപയുടെ കാഷ്ബാക്കും ലഭിക്കും.
വണ്‍ പ്ലസ് 6 സിൽക്ക് വൈറ്റ് ലിമിറ്റഡ് എഡിഷൻ വിപണിയിൽ
01:02 AM Jun 10, 2018 | Deepika.com