അഗ്നിപർവത സ്ഫോടനം: കാണാതായത് 200 പേരെ
12:51 AM Jun 07, 2018 | Deepika.com
ഗ്വാട്ടിമാല സിറ്റി: ലാറ്റിൻ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ ഞായറാഴ്ച ഫ്യൂഗോ അഗ്നിപർവതം പൊട്ടിയതുമൂലം ജീവഹാനി നേരിട്ടവരുടെ എണ്ണം 75 ആയി ഉയർന്നു. 200 പേരെ കാണാതായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. രക്ഷാപ്രവർത്തകർ കൂടുതൽപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തുവരികയാണ്. മരിച്ചവരിൽ 27 പേരെ മാത്രമേ തിരിച്ചറിഞ്ഞുള്ളു. സ്ഫോടനത്തെത്തുടർന്ന് 16000 അടി ഉയരത്തിലേക്ക് ചാരവും പുകയും ഉയർന്നു. ലാവാ പ്രവാഹത്തിൽ ചെറുഗ്രാമങ്ങൾ മൂടിപ്പോയി.