ഭോപ്പാൽ: ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് നിർമിച്ച പുതിയ വൈദ്യുതി കാർ മോഡലായ ടിഗോറിന്റെ രണ്ടു യൂണിറ്റുകൾ കന്പനി മധ്യപ്രദേശ് സർക്കാരിനു സമർപ്പിച്ചു. 1000 യൂണിറ്റ് വൈദ്യുതി വാഹനങ്ങൾ നിർമിച്ചു നൽകാനുള്ള കരാറിൽ കന്പനിയും മധ്യപ്രദേശ് സർക്കാരും നേരത്തെ ഒപ്പുവച്ചിരുന്നു, ഇതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്കാണ് കാറുകൾ വിതരണംചെയ്തത്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനാണു കാറുകൾ സ്വീകരിച്ചത്. കഴിഞ്ഞ മാസം മഹാരാഷ്ട്ര സർക്കാരുമായും വൈദ്യുതി വാഹനങ്ങൾ നിർമിച്ചു നൽകാനുള്ള കരാറിൽ ടാറ്റ ഒപ്പുവച്ചിരുന്നു.
മധ്യപ്രദേശിന് ടാറ്റായുടെ ഇലക്ട്രിക് ടിഗോർ
12:51 AM Jun 07, 2018 | Deepika.com