വാഷിംഗ്ടൺ ഡിസി: തായ്വാൻ ഉൾക്കടലിലേക്ക് യുദ്ധക്കപ്പൽ അയയ്ക്കുന്ന കാര്യം യുഎസ് പരിഗണിച്ചുവരികയാണെന്നു റിപ്പോർട്ട്. ഇപ്പോൾതന്നെ മോശമായ യുഎസ് -ചൈനാ ബന്ധം ഒന്നുകൂടി വഷളാക്കാനേ ഈ നടപടി ഉപകരിക്കൂവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചൈനാ വൻകരയുടെ ഭാഗമാണ് തായ്വാനെന്നാണ് ബെയ്ജിംഗ് അവകാശപ്പെടുന്നത്. ഇതിനുമുന്പ് 2007ലാണ് യുഎസിന്റെ വിമാനവാഹിനി തായ്വാൻ ഉൾക്കടലിലൂടെ കടന്നു പോയത്.
തായ്വാൻ തീരത്തേക്ക് യുദ്ധക്കപ്പൽ അയയ്ക്കാൻ യുഎസ്
12:48 AM Jun 06, 2018 | Deepika.com