കൊച്ചി: മഹീന്ദ്ര വാഹനങ്ങൾക്ക് വായ്പ ലഭ്യമാക്കുന്നതിനായി കന്പനി അധികൃതർ സൗത്ത് ഇന്ത്യൻ ബാങ്കുമായി ധാരണാ പത്രത്തിൽ ഒപ്പിട്ടു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ റീട്ടെയിൽ ബാങ്കിംഗ് മേധാവി സഞ്ജയ് കുമാർ സിൻഹയും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വില്പന വിഭാഗം വൈസ് പ്രസിഡന്റ് അമിത് സാഗറും മുംബൈയിലാണു കരാറൊപ്പിട്ടത്.
സൗത്ത് ഇന്ത്യൻ ബാങ്ക് ഡിജിഎം സി.എ.ജോണ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ജനറൽ മാനേജർ നവീൻ ബത്ല എന്നിവരും സന്നിഹിതരായിരുന്നു. ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും വായ്പ സൗകര്യം ലഭ്യമായിരിക്കും. മഹീന്ദ്രയ്ക്കു 1800 വില്പന കേന്ദ്രങ്ങളും സൗത്ത് ഇന്ത്യൻ ബാങ്കിന് 855ലധികം ശാഖകളുമുണ്ട്.
വാഹനവായ്പ: സൗത്ത് ഇന്ത്യൻ ബാങ്കും മഹീന്ദ്രയും ധാരണയിൽ
12:48 AM Jun 06, 2018 | Deepika.com