മുംബൈ: ഐഡിബിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മഹേഷ് കുമാർ (എം.കെ.) ജയിനെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി നിയമിച്ചു. 2017ൽ ഐഡിബിഐ ബാങ്കിൽ എത്തും മുന്പ് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയും ആയിരുന്നു.
ഐഡിബിഐ ബാങ്കിന്റെ കിട്ടാക്കടങ്ങൾ കുറച്ചുകൊണ്ടുവരാൻ ജയിൻ ഏറെ ശ്രമിച്ചിരുന്നു. മുപ്പതുവർഷത്തിലേറെ ബാങ്കിംഗ് മേഖലയിൽ പ്രവർത്തിച്ചിട്ടുള്ള ജയിൻ നിരവധി സുപ്രധാന കമ്മിറ്റികളിൽ അംഗമായിരുന്നു.
റിസർവ് ബാങ്കിൽ ഇപ്പോൾ മൂന്നു ഡെപ്യൂട്ടി ഗവർണർമാരുണ്ട് - ബി.പി. കനുംഗോ, വിരാൾ ആചാര്യ, എൻ.എസ്. വിശ്വനാഥൻ എന്നിവർ. എസ്.എസ്. മുന്ദ്ര വിരമിച്ച ഒഴിവിലാണു ജയിൻ വരുന്നത്.
എം.കെ. ജയിൻ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ
12:49 AM Jun 05, 2018 | Deepika.com