സിലിക്കൺവാലി: 8.7 കോടി വരിക്കാരുടെ വിവരങ്ങൾ ചോർത്തിയെന്ന പേരിൽ പ്രതിക്കൂട്ടിലായ ഫേസ്ബുക്ക് വീണ്ടും വിവാദത്തിൽ. ആപ്പിൾ, മൈക്രോസോഫ്റ്റ്, സാംസംഗ് തുടങ്ങി 60ൽപരം മൊബൈൽ കമ്പനികൾക്ക് ഉപയോക്താക്കളുടെ ഡാറ്റ കൈമാറാറുണ്ടെന്ന് കഴിഞ്ഞ ദിവസം ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് വലിയ വിവാദത്തിലേക്ക് ഫേസ്ബുക്കിനെ വീണ്ടും വലിച്ചിഴയ്ക്കുന്നത്.
2004ൽ പ്രവർത്തനം തുടങ്ങിയ ഫേസ്ബുക്ക് ഒരു പതിറ്റാണ്ടായി ഈ കമ്പനികൾക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ കൈമാറാറുണ്ടെന്നാണ് റിപ്പോർട്ട്. ഈ ഇടപാടിലൂടെ ഫേസ്ബുക്കിന് തങ്ങളുടെ നെറ്റ്വർക്ക് വിപുലപ്പെടുത്തി. മൂന്നാമതൊരു കൂട്ടർക്ക് വിവരങ്ങൾ കൈമാറരുതെന്ന നിബന്ധനയോടെയാണ് ഉപയോക്താക്കളുടെ വിവരങ്ങൾ പരിശോധിക്കാൻ മൊബൈൽ കമ്പനികൾക്ക് ഫേസ്ബുക്ക് അനുമതി നല്കിയത്.
വ്യക്തിഗത വിവരങ്ങൾ വിൽക്കുന്നു; ഫേസ്ബുക്ക് വീണ്ടും വിവാദത്തിൽ
12:49 AM Jun 05, 2018 | Deepika.com