തൃശൂർ: ജോണ് തോമസ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കണ്ട്രി ഹെഡ് (ബിസിനസ് ഡെവലപ്മെന്റ്) ആയി നിയമിതനായി. ബാങ്കിന്റെ സീനിയർ ജനറൽ മാനേജർ (ബിസിനസ് ഡെവലപ്മെന്റ്) ആയിരുന്നു.
മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദധാരിയായ ജോണ് തോമസിന് ബാങ്കിംഗ് രംഗത്ത് 37 വർഷത്തെ അനുഭവസമ്പത്തുണ്ട്. ബാങ്കിന്റെ കോട്ടയം, തിരുവനന്തപുരം, ഡൽഹി മേഖലാ ഓഫീസുകളുടെ മേധാവിയായും ജനറൽ മാനേജർ, ഐടി ഡിവിഷന്റെ മേധാവി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. റിട്ടെയിൽ, എംഎസ്എംഇ പോർട്ട്ഫോളിയോകളുടെ ചുമതല വഹിച്ചിരുന്നു.
ജോണ് തോമസ് സൗത്ത് ഇന്ത്യൻ ബാങ്ക് കണ്ട്രി ഹെഡ്
12:49 AM Jun 05, 2018 | Deepika.com