സൈക്കിളുകാരനെ രക്ഷിക്കാൻ എത്തിയത് ‘ഷെർലക് ഹോംസ്’

12:53 AM Jun 04, 2018 | Deepika.com
ല​​​​ണ്ട​​​​ൻ: അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല, ജീ​​​​വി​​​​ത​​​​ത്തി​​​​ലും താ​​​​നൊ​​​​രു ഹീ​​​​റോ​​​​യാ​​​​ണെ​​​​ന്ന് ബ്രി​​​​ട്ടീ​​​​ഷ് ന​​​​ട​​​​ൻ ബ​​​​ന​​​​ഡി​​​​ക്ട് കം​​​​ബ​​​​ർ​​​​ബാ​​​​ച്ച് തെ​​​​ളി​​​​യി​​​​ച്ചു. കു​​​​റ്റാ​​​​ന്വേ​​​​ഷ​​​​ക ക​​​​ഥാ​​​​പാ​​​​ത്രം ഷെ​​​​ർ​​​​ല​​​​ക് ഹോം​​​​സാ​​​​യി പ്രേ​​​ക്ഷക​​​​രെ ത്ര​​​​സി​​​​പ്പി​​​​ച്ച ന​​​​ട​​​​ൻ, ഒ​​​​രു ഭ​​​​ക്ഷ​​​​ണ​​​​വി​​​​ത​​​​ര​​​​ണ​​​​ക്കാ​​​​ര​​​​നെ ത​​​​സ്ക​​​​ര​​​​ന്മാ​​​​രു​​​​ടെ പി​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്നു സാ​​​​ഹ​​​​സി​​​​ക​​​​മാ​​​​യി ര​​​​ക്ഷി​​​​ച്ച​​​​ക​​​​ഥ​​​​യാ​​​​ണ് പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ ന​​​​വം​​​​ബ​​​​റി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വ​​​​മെ​​​​ന്ന് ദ ​​​​സ​​​​ൺ പ​​​​ത്രം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

ഡെ​​​​ലി​​​​വ​​​​റൂ എ​​​​ന്ന ഭ​​​​ക്ഷ​​​​ണ​​​​വി​​​​ത​​​​ര​​​​ണ ക​​​​ന്പ​​​​നി​​​​യു​​​​ടെ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ൻ സൈ​​​​ക്കി​​​​ളി​​​​ൽ പോ​​​​ക​​​​വേ ഒ​​​​രു സം​​​​ഘം ത​​​​സ്ക​​​​ര​​​​ന്മാ​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു വി​​​​ധേ​​​​യ​​​​നാ​​​​യി. ടാ​​​​ക്സി കാ​​​​റി​​​​ൽ യാ​​​​ത്ര​​​​ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന കം​​​​ബ​​​​ർ​​​​ബാ​​​​ച്ച് ഇ​​​​തു ക​​​​ണ്ടു. ഇ​​​​തി​​​​നി​​​​ടെ, അ​​​​ക്ര​​​​മി​​​​ക​​​​ളി​​​​ലൊ​​​​രാ​​​​ൾ സൈ​​​​ക്കി​​​​ൾ പി​​​​ടി​​​​ച്ചു​​​​വ​​​​ച്ച് ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ന്‍റെ മു​​​​ഖ​​​​ത്തി​​​​ടി​​​​ച്ചു. കാ​​​​റി​​​​ൽ​​​​നി​​​​ന്ന് ഇ​​​​റ​​​​ങ്ങി​​​​യ ന​​​​ട​​​​ൻ ‘അ​​​​യാ​​​​ളെ വി​​​​ടൂ’ എ​​​​ന്നാ​​​​ക്രോ​​​​ശി​​​​ച്ച് ഓ​​​​ടി​​​​യെ​​​​ത്തി. അ​​​​ക്ര​​​​മി​​​​ക​​​​ൾ ഉ​​​​ട​​​​ൻ സ്ഥ​​​​ലം​​​​വി​​​​ട്ടു.

ഷെ​​​​ർ​​​​ല​​​​ക് ഹോം​​​​സി​​​​ന്‍റെ സാ​​​​ങ്ക​​​​ല്പി​​​​ക ഭ​​​​വ​​​​നം സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന ബേ​​​​ക്ക​​​​ർ സ്ട്രീ​​​​റ്റി​​​​നു സ​​​​മീ​​​​പ​​​​മാ​​​​ണ് സം​​​​ഭ​​​​വം ന​​​​ട​​​​ന്ന​​​​ത്. ഷെ​​​​ർ​​​​ല​​​​ക് എ​​​​ന്ന ടി​​​​വി പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ 2010മു​​​​ത​​​​ൽ കം​​​​ബ​​​​ർ​​​​ബാ​​​​ച്ച് നാ​​​​യ​​​​ക​​​​നാ​​​​യി അ​​​​ഭി​​​​ന​​​​യി​​​​ക്കു​​​​ന്നു. ദ ​​​​ഹോ​​​​ബി​​​​റ്റ്, അ​​​​വ​​​​ഞ്ചേ​​​​ഴ്സ്: ഇ​​​​ൻ​​​​ഫി​​​​നി​​​​റ്റി വാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ സി​​​​നി​​​​മ​​​​ക​​​​ളി​​​​ലും അ​​​​ഭി​​​​ന​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.