മുംബൈ: ഇൻജീനിയം പെട്രോൾ പവർ ട്രെയിൻ സജ്ജമാക്കിയ പുതിയ ഡിസ്കവറി സ്പോർട്ട്, റേഞ്ച് റോവർ ഇവോക്ക് എന്നിവ ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ പുറത്തിറക്കി. മികച്ച പെർഫോമൻസ്, കാര്യക്ഷമത എന്നിവ ലഭ്യമാക്കുന്നതോടൊപ്പം ആഗോള മലിനീകരണ നിബന്ധനകളും കർശനമായി പാലിക്കുന്നതാണ് ഇൻജീനിയം പവർ ട്രെയിൻ. മോഡൽ ഇയർ 2018 ഡിസ്കവറി സ്പോർട്ടിലെയും റെഞ്ച് റോവർ ഇവോക്കിലെയും 2.0 ലിറ്റർ മോട്ടോർ 177 കിലോ വാട്ട് പരമാവധി പവർ ഉത്പാദിപ്പിക്കുന്നതും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷന് അനുയോജ്യമായതുമാണ്.
ഇൻജീനിയം പെട്രോൾ പവർ ട്രെയിൻ സജ്ജമാക്കിയ മോഡൽ ഇയർ 2018 ഡിസ്കവറി സ്പോർട്ട് എസ്ഇ, എച്ച്എസ്ഇ ട്രിമ്മിൽ 49.20 ലക്ഷം രൂപ മുതൽ ലഭ്യമാണ്. റേഞ്ച് റോവർ ഇവോക്കിൽ ഇൻജീനിയം പെട്രോൾ പവർ ട്രെയിൻ എസ്ഇ, എച്ച്എസ്ഇ ഡൈനാമിക് ട്രിമ്മിൽ 51.06 ലക്ഷം രൂപ മുതലും ലഭ്യമാണ്.
വൈഫൈ ഹോട്ട്സ്പോട്ട് (എട്ട് ഡിവൈസുകൾ വരെ 4ജി ആക്സസ് സഹിതം), പ്രോ സർവീസുകൾ എന്നീ ഫീച്ചറുകളും മോഡൽ ഇയർ 2018 ഡിസ്കവറി സ്പോർട്ടിലും റേഞ്ച് റോവർ ഇവോക്കിലുമുണ്ട്. റൂട്ട് പ്ലാനർ ആപ്, കമ്മ്യൂട്ട് മോഡ്, ഷെയറിംഗ് ഇടിഎ (എക്സ്പെക്റ്റഡ് ടൈം ഓഫ് അറൈവൽ-എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന സമയം) തുടങ്ങിയ ഫീച്ചറുകളുണ്ട്.
ലാൻഡ് റോവർ വാഹനങ്ങൾക്കു പുതിയ എൻജിൻ
12:53 AM Jun 04, 2018 | Deepika.com