മെകുനു ചുഴലിക്കൊടുങ്കാറ്റ്: സലാലയിൽ കാണാതായവരിൽ മലയാളിയും
12:58 AM May 28, 2018 | Deepika.com
മസ്കറ്റ്: അറബിക്കടലിൽ രൂപംകൊണ്ട മെകുനു ചുഴലിക്കൊടുങ്കാറ്റിനെത്തുടർന്ന് ഒമാനിലെ സലാലയിൽ മലയാളിയെയും കാണാതായതായി റിപ്പോർട്ട്. കണ്ണൂർ പാലയാട് സ്വദേശി മധുവിനെയാണു കാണാതായത്. ചുഴലിക്കാറ്റിലും കനത്ത മഴയിലും ഒരു ഏഷ്യൻ വംശജനും രണ്ട് തദ്ദേശവാസികളുമാണു മരിച്ചത്. റോഡുകൾക്കു പുറമേ നൂറു കണക്കിനു വാഹനങ്ങൾക്കും കൃഷിയിടങ്ങൾക്കും കനത്ത നാശമാണു ചുഴലിക്കാറ്റ് വരുത്തിവച്ചത്.