ഇസ്ലാമാബാദ്: ജൂലൈ 25നു പാക്കിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പു നടത്തും. ഇടക്കാല പ്രധാനമന്ത്രിയുടെ കാര്യത്തിൽ പിഎംഎൽ-എന്നും പ്രതിപക്ഷവും ഇതുവരെ യോജിപ്പിലെത്തിയിട്ടില്ല. നാഷണൽ അസംബ്ലിയിലേക്കും (പാർലമെന്റ്) നാലു പ്രവിശ്യാ അസംബ്ലികളിലേക്കുമുള്ള വോട്ടെടുപ്പ് ജൂലൈ 25നു നടത്തുന്നതിനു പ്രസിഡന്റ് ഹുസൈൻ അനുമതി നൽകിയെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
ഇപ്പോഴത്തെ പാക് മന്ത്രിസഭയുടെ കാലാവധി മേയ് 31ന് അവസാനിക്കും. ജൂൺ ഒന്നിന് ഇടക്കാല പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ചുമതലയേൽക്കും.
പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ് ജൂലൈ 25ന്
12:58 AM May 28, 2018 | Deepika.com