ലണ്ടൻ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബ്രിട്ടനിൽ അറുപതിനായിരം ഇടിമിന്നലുണ്ടായെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാത്രി നാലു മണിക്കൂറിനുള്ളിൽ പതിനയ്യായിരം ഇടിമിന്നലുണ്ടായെന്നു ബിബിസി അറിയിച്ചു.
വിമാനങ്ങൾക്ക് ഇന്ധനം നൽകുന്ന സംവിധാനം തകരാറിലായതിനെത്തുടർന്നു ലണ്ടനിലെ സ്റ്റാൻസ്റ്റെഡ് എയർപോർട്ടിലെ നിരവധി വിമാന സർവീസുകൾ വൈകി. ഏതാനും ഫ്ളൈറ്റുകൾ റദ്ദാക്കി. വെയിൽസിലും ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലും കാറ്റിനും കനത്ത മഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ടെന്നു നേരത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകിയിരുന്നു. എസക്സിൽ ഇടിവെട്ടിനെത്തുടർന്ന് ഒരു വീടിനു തീപിടിച്ചു.
ബ്രിട്ടനിൽ 24 മണിക്കൂറിനുള്ളിൽ 60,000 ഇടിമിന്നൽ
12:58 AM May 28, 2018 | Deepika.com