ആൽബർട്ടോയെ പേടിച്ച് ഫ്ളോറിഡയിലും അലബാമയിലും അടിയന്തരാവസ്ഥ
12:58 AM May 28, 2018 | Deepika.com
വാഷിംഗ്ടൺഡിസി: ആൽബർട്ടോ കൊടുങ്കാറ്റിനെ നേരിടുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഫ്ളോറിഡ, അലബാമ, മിസിസിപ്പി സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആൽബർട്ടോ ഗൾഫ് ഓഫ് മെക്സിക്കോയിലേക്കു നീങ്ങിയിട്ടുണ്ട്. ഫ്ളോറിഡയിലെത്തുന്പോഴേക്കും കാറ്റിനു ശക്തി കൂടും. കനത്ത മഴയും കാറ്റും ഉണ്ടാവുമെന്നും ജനങ്ങൾ മുൻകരുതലെടുക്കണമെന്നും ഫ്ളോറിഡ ഗവർണർ റിക് സ്കോട്ട് പറഞ്ഞു. സംസ്ഥാനത്തെ 67 കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.