ബെയ്റൂട്ട്: സിറിയയിലെ ദേർ എസോർ പ്രവിശ്യയിലെ മയദീൻ പട്ടണത്തിൽ ഐഎസ് നടത്തിയ ആക്രമണത്തിൽ ഒന്പതു റഷ്യൻ സൈനികർ കൊല്ലപ്പെട്ടു. സൈനിക ഉപദേഷ്ടാക്കളടക്കം നാലുപേർ മാത്രമേ കൊല്ലപ്പെട്ടുള്ളുവെന്ന് മോസ്കോ അറിയിച്ചു.
26 സിറിയൻ സൈനികർക്കും ഒന്പതു റഷ്യക്കാർക്കും ജീവഹാനി നേരിട്ടെന്ന് സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു. ഒരു മണിക്കൂർ ദീർഘിച്ച പോരാട്ടത്തിൽ 43 ഭീകരരും കൊല്ലപ്പെട്ടെന്ന് ഒബ്സർവേറ്ററി വ്യക്തമാക്കി.
ഐഎസ് ആക്രമണം: സിറിയയിൽ ഒന്പതു റഷ്യക്കാർ കൊല്ലപ്പെട്ടു
12:57 AM May 28, 2018 | Deepika.com