വാഷിംഗ്ടൺ ഡിസി: തെക്കൻ സിറിയയിലെ ദാരാ പ്രവിശ്യയിൽ ആക്രമണം നടത്തുന്നതിനെതിരേ ഡമാസ്കസ് ഭരണകൂടത്തിനു യുഎസ് മുന്നറിയിപ്പു നൽകി.ദാരായിൽ ആക്രമണത്തിനു മുന്നോടിയായി സിറിയൻ വിമാനങ്ങൾ ലഘുലേഖകൾ വിതറിയതിനു പിന്നാലെയാണു യുഎസ് താക്കീതു നൽകിയത്.
റഷ്യയുമായി യുഎസ് ഉണ്ടാക്കിയ ധാരണപ്രകാരം ദാരാ വെടിനിർത്തൽ മേഖലയാണ്. അസാദ് ഭരണകൂടം ഇവിടെ കടന്നുകയറാൻ ശ്രമിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഹെദർ ന്യൂററ്റ് പറഞ്ഞു.
ദക്ഷിണ ഡമാസ്കസിലെ യാർമുക് പ്രദേശം കഴിഞ്ഞയാഴ്ച അസാദ് സൈനികർ വിമതരിൽനിന്നു തിരിച്ചുപിടിച്ചു.
ഡമാസ്കസിന്റെയും പരിസര പ്രദേശങ്ങളുടെയും സന്പൂർണ നിയന്ത്രണം ഇതോടെ അസാദ് ഭരണകൂടത്തിനു ലഭിച്ചു.
ഡമാസ്കസിനു യുഎസിന്റെ മുന്നറിയിപ്പ്
01:15 AM May 27, 2018 | Deepika.com