കൊച്ചി: റിട്ടയർമെന്റ് ജീവിതം സന്തോഷകരമാക്കാൻ ആധുനികരീതിയിൽ പ്രവർത്തിക്കുന്ന ’ബ്ലെസ് റിട്ടയർമെന്റ് ലിവിംഗ്’ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യഘട്ടത്തിലെ 50 ബുക്കിംഗുകൾ പൂർത്തിയാകുന്നതുമായി ബന്ധപ്പെട്ട് ആലുവ ചെന്പറക്കി ’ബ്ലെസ്’ അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ.വി. തോമസ് എംപി അന്‍പതാമത്തെ അപ്പാർട്ട്മെന്റ് ഉടമയായ ഗ്ലാഡിസ് ജോസിനു താക്കോൽ കൈമാറി.
തിരക്കഥാകൃത്ത് ജോണ്‍ പോൾ, ബ്ലെസ് റിട്ടയർമെന്റ് ലിവിംഗ് ചെയർമാൻ ബാബു ജോസഫ്, മാനേജിംഗ് ഡയറക്ടർ ജിജോ ആന്റണി, ഡോ. എൻ.എൽ. ഭട്ട്, വാർഡ് കൗണ്‍സിലർ കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
രണ്ടാംഘട്ടത്തിൽ നിർമിക്കുന്ന 120 അപ്പാർട്ട്മെന്റുകളുടെ അഡ്വാൻസ് ബുക്കിംഗും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.
ബ്ലെസ് റിട്ടയർമെന്റ് ലിവിംഗ് രണ്ടാംഘട്ടം ആരംഭിച്ചു
11:31 PM May 26, 2018 | Deepika.com