തൃശൂർ: ധനലക്ഷ്മി ബാങ്ക് കഴിഞ്ഞ സാമ്പത്തികവർഷം 146.18 കോടി രൂപയുടെ പ്രവർത്തനലാഭം നേടി. മുൻവർഷം നേടിയ ലാഭമായ 94.07 കോടി രൂപയേക്കാൾ 55.39 ശതമാനം കൂടുതലാണ് ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ലാഭം.
നിഷ്ക്രിയ ആസ്തിയിലുള്ള നീക്കിയിരിപ്പിന്റെ അനുപാതവർധന മൂലം ബാങ്ക് നഷ്ടത്തിലാണ്. 24.87 കോടി രൂപയാണു ബാങ്കിന്റെ അറ്റനഷ്ടം. ഇക്കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെയുള്ള നാലാം പാദത്തിൽ 17.16 കോടി രൂപയുടെ അറ്റനഷ്ടമുണ്ടായി.
മുൻ വർഷത്തെ അപേക്ഷിച്ച് മൊത്തം പ്രവർത്തനച്ചെലവ് 15. 37 ശതമാനം കുറയ്ക്കാനായി. ചെലവ്-വരുമാന അനുപാതം 78.75 ശതമാനത്തിൽനിന്ന് മെച്ചപ്പെടുത്തി 67.39 ശതമാനമാക്കി കുറച്ചു. മൂലധന നിക്ഷേപ പര്യാപ്തത 10.26 ശതമാനത്തിൽനിന്ന് ഉയർന്ന് 13.87 ശതമാനത്തിലെത്തിയത് ബാങ്കിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്കു സഹായകമാകും. അറ്റപലിശാദായം കഴിഞ്ഞ വർഷാന്ത്യത്തിലെ 2.76 ശതമാനത്തിൽനിന്ന് 2.90 ശതമാനമായി ഉയർന്നു.
ധനലക്ഷ്മി ബാങ്കിന് 146 കോടി ലാഭം
01:10 AM May 26, 2018 | Deepika.com