ഐഡിബിഐ ബാങ്ക്: നഷ്ടം 5,663 കോടി
01:10 AM May 26, 2018 | Deepika.com
മുംബൈ: പൊതുമേഖലാ ബാങ്ക് ആയ ഐഡിബിഐ ബാങ്കിനു മാർച്ചിലവസാനിച്ച ത്രൈമാസത്തിൽ 5663 കോടി രൂപ നഷ്ടം. തലേവർഷം ഇതേ ത്രൈമാസത്തിൽ 3200 കോടിയായിരുന്നു നഷ്ടം. മൊത്തം വായ്പയിൽ 27.95 ശതമാനം നിഷ്ക്രിയ ആസ്തിയാണ്. 55,588 കോടി രൂപ പ്രശ്നവായ്പകളായി.